Latest Posts

ആരും സ്വയംഭോഗം ചെയ്യുന്നില്ല? മണവത്തച്ചൻ എഴുതുന്നു

 ആരും സ്വയംഭോഗം ചെയ്യുന്നില്ല?

സ്വയംഭോഗം masturbation

📝 മണവത്തച്ചൻ

വിശ്വസിക്കാൻ പറ്റില്ല അല്ലേ?✨

പല യുവാക്കളും മെസ്സജ്ജർ  വഴി, എൻ്റെ FB പോസ്റ്റുകൾ വായിച്ചിട്ട്, രഹസ്യമായി ചോദിക്കാറുണ്ട്.

സ്വയംഭോഗം, നമ്മൾ ക്രിസ്ത്യാനികൾക്ക് പാപമല്ലേ?

സന്യാസികൾ തൊട്ട് പൈയ്യൻസ് വരെ ,രാജാവ് തൊട്ട്  നിസാരരായ മനുഷ്യർ വരെ ജീവിതത്തിൽ എന്നെങ്കിലും അഭിമുഖികരിച്ച പ്രശ്നമാണ്.☺☺☺

ഡോക്ടർമാർ പറയും, ശാരീരികമായി ഒരു കുഴപ്പവും ഇല്ല. മറിച്ചുള്ളത് പഴഞ്ചൻ ചിന്താഗതിയാണ്.

 അവരുടെ അറിവ് വെച്ച് നോക്കുമ്പോൾ ശരിയാണ്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ പറയും. ആകാം,  പക്ഷേ  ശീലമാക്കരുത്.

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പാൻ പറ്റാത്ത പലരും കഠിന സ്വയംഭോഗികളാണ്.

സ്ത്രിയുമായി ദാമ്പത്യത്തിൻ്റെ ആദ്യഘട്ടത്തിൽ പൊരുത്തപ്പെട്ടാൻ ബുദ്ധിമുട്ട് ഉണ്ടാകാം. ഇതാണ് അവരുടെ നിഗമനം..

 പലരുടെയും അനുഭവങ്ങൾ പഠിച്ചാണ്

അവർ ഈ നിഗമനത്തിൽ എത്തുന്നത്.

മതഗ്രന്ഥങ്ങൾ എല്ലാം സ്വയംഭോഗം പാപമായി കണക്കാക്കുന്നു എന്നാണ് എൻ്റെ     അറിവ്. പൗലോസ്  ശ്ലീഹാ സ്വർഗ്ഗരാജ്യത്തിൽ പ്രവേശനമില്ലാത്തവരുടെ പട്ടികയിൽ സ്വയംഭോഗിക ളെ ഉൾപ്പെടുത്തി.

യേശുക്രിസ്തുന്  ഇക്കാര്യത്തെപ്പറ്റി പറയുകയല്ലായിരുന്നു 

ഭൗത്യമെന്ന് തോന്നുന്നു. ☺

അദ്ദേഹം വ്യഭിചാരിണിയോട് കരുണ കാട്ടി.☺

സ്ത്രീയെ തൊടാൻ നോക്കുന്നവർ ,ഹൃദയത്തിൽ വ്യഭിചാരം ചെയ്തു പോയി എന്നു പറഞ്ഞു.

നമുക്കു് ഇവിടെ നിന്നും തുടങ്ങാം. 

നമ്മൾ നോക്കുമ്പോൾ ചില പ്രതിബിംബങ്ങൾ മനസ്സിൽ പതിയുന്നു. 

അത് മനസ്സിൽ പേസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ മനസ്സാണ്. 

അതിൻ്റെ നിയന്ത്രണം നമുക്കുമാണ്.

യഥാർത്ഥത്തിൽ ഈ പ്രപഞ്ചത്തോളം ഡേറ്റാ സ്വീകരിക്കുവാൻ കഴിവുള്ളതാണ്‌ നമ്മുടെ മനസ്സ്. നന്മയെക്കാൾ തിന്മയുടെ പ്രതിബിംബങ്ങളും, സ്മരണകളും, അനുഭവങ്ങളും സൂക്ഷിക്കുന്ന വലിയ ഒരു സേർവർ. 

നമ്മൾ അതു മനസ്സിലാക്കുന്നില്ല. 

അവിടെ റിപ്പയറിങ്ങും, ക്ലീനിംങ്ങും ആരംഭിച്ചാൽ നിങ്ങൾ വിജയത്തിൻ്റെ തുടക്കത്തിലായി.✨✨✨

കണ്ടത്, കേട്ടത്, മണത്തത്, തൊട്ടത്, വായിച്ചത്, രുചിച്ചത്, സങ്കല്പിച്ചത്, സ്വപ്നം കണ്ടത് അങ്ങനെ എത്രയധികം ഡേറ്റാ നമ്മുടെ മനസ്സിൽ കൂമ്പാരം കൂടി കിടക്കുന്നു.✨✨

അതിൽ നാം സൂക്ഷിച്ചു വെക്കുന്നത് അധികവും, കാമം, വിദ്വേഷം, വൈരാഗ്യം, വെറുപ്പ്, ആസക്തി, മുതലായ ഫോൾഡറുകളാണ്.✨✨✨

യൗവനകാലത്ത് ഈ ഫോർഡറുകൾ നിറഞ്ഞു നിൽക്കും. എത്ര മാറ്റിക്കളഞ്ഞാലും ഇത് ആർക്കി വൈസിൽ (സ്മൃതി)  ഉണ്ടാകും. ചില പ്രായമായവർ വയസ്സുകാലത്ത് വെറുതെ ഒരു രസത്തിന് ഇത് മനസ്സിൻ്റെ ആർക്കി വൈസിൽ നിന്നും പൊടി തട്ടി എടുക്കാറുണ്ട്.

 രണ്ടാമത്തെ കാര്യം സ്മൃതി എന്നു പറയുന്ന ഓർമ്മയാണ്. നല്ല കാര്യങ്ങൾ ഓർക്കുവാനല്ല , ചീത്തക്കാര്യം ഓർക്കാനാണ് മനസ്സിന് ഇഷ്ടം.

ചുരുക്കത്തിൽ പൂർണ്ണമായി നല്ല മനുഷ്യർ ആയിട്ട് ഈ ഭൂമിയിൽ ആരും ഇല്ല.കാരണം ലോകം തിന്മ നിറഞ്ഞതാണ്.. തിന്മ ഇല്ല എന്നു വെച്ചാൽ പിന്നെ ലോകത്ത് അരാചകത്വമാണ് ഫലം. അപ്പോൾ നന്മ വേണം താനും.

പുണ്യം പ്രാപിക്കുന്നവർ മനസ്സിൽ വരുന്ന തിന്മകളെ, വഴി തിരിച്ചുവിടുകയോ, സ്മൃതിയിൽ നിന്നു മായിച്ചുകളകയോ ചെയ്യുന്നു എന്നു മാത്രം.✨✨✨

ആരും സ്വയംഭോഗം ചെയ്യുന്നില്ല എന്ന വിഷയത്തിലേക്ക് ഈ ആമുഖത്തിൽ നിന്നും കടന്നു വരാം.✨✨✨☺☺☺

ശരീരത്തിലെ പ്രത്യുൽപാദന അവയവം ശാരീകമായി സന്നദ്ധമായാൽ സന്ദേശം മനസ്സിന് കൊടുക്കുന്നു. അ ത്രയേ ശരീരത്തിന് കഴികയുള്ളു.

മനസ്സ് സ്വീകരിച്ചു വെച്ചിരിക്കുന്ന ഓർമ്മകൾ പ്രതിബിംബങ്ങൾ എന്നിവ ( സേർച്ച്) തേടുന്നു. 

നിങ്ങൾ OK എന്ന സന്ദേശം കൊടുത്താൽ മനസ്സ് മുമ്പോട്ട് കുതിക്കുന്നു.

ശരീരം അനുകൂലമായി ഹോർമോണുകൾ പ്രവർത്തിപ്പിക്കുന്നു.

യഥാർത്ഥത്തിൽ സ്വയംഭോഗി  വേഴ്ച നടത്തുന്നത് മനസ്സിൽ മുൻപ്  പേസ്റ്റ് ചെയ്ത പ്രതിബിംബങ്ങളോടോ, അല്ലെങ്കിൽ .തൽക്ഷണം അനുഭവിക്കുന്ന പ്രതിബിംബങ്ങളോടോ ആണ്. അല്ലാതെ സ്വയം ആരുംഭോഗം ചെയ്യുന്നില്ല.. ഭോഗിക്കുന്നത് പ്രതിബിംബങ്ങളെയാണ്.

അല്ലാതെ മനസ്സ് ഒരു വ്യക്തിയെ മുമ്പിൽ കൊണ്ടുവരാതെ ആർക്കും സ്വയംഭോഗം ചെയ്യാൻ പറ്റുകയില്ല. അതാണ് സത്യം.

വില്ലൻ മനസ് തന്നെയാണ്.

മനുഷ്യ മനസ്സ് വല്ലാത്ത ഒരു പ്രപഞ്ചം തന്നെയാണ്. ഭൗതിക പ്രപഞ്ചം പോലെ തന്നെ. ഇതിനെയാണ് പഴയ നിയമ പ്രവാചകർ എല്ലാം ഒറ്റ ശബ്ദത്തിൽ

"പരസംഗം " എന്നു പറഞ്ഞത്.

നിങ്ങൾ അശ്വേര പ്രതിഷ്ഠകളോട് പരസംഗം ചെയ്തു. എന്നു പ്രവാചക ഭാഷയിൽ പറഞ്ഞാൽ അതിൻ്റെ അർത്ഥവും ഈ മനോവ്യാപാരം ഉണ്ടാകുന്നതാണ്.അതായത് മനസ്സിൽ സൂക്ഷിച്ചു വെച്ച പ്രതിബിംബങ്ങളോടുള്ള കാമ ഭോഗം.

മനസ്സിൻ്റെ ഈ ദുസ്ഥിതി ആത്മാവിന് അരോചകമാണ്. ദൈവ ബന്ധത്തിന് ഇത്തരം മനസ്സുള്ളവർക്കു കഴിയില്ല. 

നീട്ടിവലിച്ച് പ്രാർത്ഥിക്കാം. ആത്മീയ ഗോഷ്ടികൾ കാണിക്കാൻ കഴിയും എന്നു മാത്രം.☺☺

പുരുഷനായാലും, സ്ത്രിയായാലും ഇതു തന്നെ കാര്യം.

ശരിരം ഒരു വേഴ്ചക്കുള്ള സന്നദ്ധത പ്രകടിപ്പിച്ചാലും ,തെറ്റ് എന്ന് മനസ് സിഗ്നൽ കൊടുത്താൽ  ശരീരം അനുസരിക്കും.✨

ലൈംഗികസ്വപ്നത്തിൽപ്പോലും നമ്മൾ മനസ്സിൽ സൂക്ഷിച്ചു വെച്ച പ്രതിബിംബങ്ങളാണ് മനസ്സ് പുരുഷന് സ്വപനസ്കലനത്തിനും സ്ത്രിക്ക് സ്വപ്ന രതിമൂർച്ചക്കും ഉപയോഗിക്കുക.✨

ജീവിത പങ്കാളികൾ തമ്മിലുള്ള രതി പോലും ഇരുവരുടെയും, ശരിരവും, മനസ്സും അനുകൂലമായിരിക്കുകയും

ശാന്തമായ അന്തരീക്ഷവും ഉണ്ടാകുമ്പോൾ സ്വഭാവി കമായി ഉണ്ടാകുന്ന ഒരു അവസ്ഥയാകണം. ☺

രതിക്കു വേണ്ടി മനുഷ്യർ ജീവിക്കുകയല്ല വേണ്ടത്.

രതി മനുഷ്യജീവിതത്തിലേക്ക് പരിശുദ്ധ ഭാവത്തോടെ കടന്നു വരികയാണ് വേണ്ടത്.✨

 എങ്കിലെ ദാമ്പത്യ വിശുദ്ധി ഉണ്ടാക്കുകയുള്ളു. വ്യഭിചാരത്തിൻ്റെ പ്രതിബിംബങ്ങൾ സ്വീകരിച്ച് വേഴ്ചയിൽ ഏർപ്പെടുന്ന ദമ്പതിമാരും സ്വയംഭോഗികളും, പരസംഗക്കാർക്കും തുല്യരാണ്.

ഇവിടെയാണ് ക്രിസ്തു വചനത്തിൻ്റെ ആഴം കാണുക.

"സ്ത്രിയെ തൊടേണ്ടതിന് അവളെ നോക്കുന്നവൻ പോലും ഹൃദയത്തിൽ വ്യഭിചാരം ചെയ്യുന്നു."✨✨✨

ചുരുക്കത്തിൽ പാപത്തിൽ താന്നു പോയ മനുഷ്യന് അപ്രാപ്തമാണ്

ഇവയൊക്കെ. മനസ്സ് ശുദ്ധികരിക്കുക മാത്രമാണ് പോംവഴി.

നിങ്ങളുടെ ശരീരമല്ല ഉപദ്രവം ചെയ്യുന്നത്.

Note. ☺☺☺:- ഈ ലേഖനം യേശുക്രിസ്തു ജനിപ്പിച്ച ക്രിസ്തു ബോധത്തിലേക്ക് ഒരു സാധകൻ്റെ  യാത്രയാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ അന്വേഷണമാണ്.

No comments