Latest Posts

 നമ്മുടെ ശരീരത്തെ പ്രണയിക്കണം, എങ്ങനെ?

മണവത്തച്ചൻ


ഇക്കാലത്ത് അയാൾക്ക് ഇവളോട് വലിയ പ്രണയമാണ്.

ഇന്നാണ് ശരിയായ മധുവിധു ആഘോഷിക്കാൻ കഴിയുന്നത്.


ഈ തിരിച്ചറിവ് ഉണ്ടാകുന്നതുവരെ അയാളും അവളും തമ്മിൽ എപ്പോഴും കലഹത്തിലായിരുന്നു. 


പക്ഷേ പുറം ലോകം അറിഞ്ഞിരുന്നില്ല. 

അവളിലൂടെയാണ് നിങ്ങൾ അയാളെ അറിഞ്ഞിരുന്നത്.


കാരണം അയാളും അവളും ഒന്നാണ് എന്നാണ് നിങ്ങൾ ധരിച്ചത്.


ചിലപ്പോൾ അയാളുടെ മുഖത്ത് പടരുന്ന കോപവും, ടെൻഷനും നിങ്ങൾ കണ്ടിട്ടുണ്ടാകും.

പിന്നെ അയാൾ അവളെ ശ്രദ്ധിക്കാറെ ഇല്ല.


അയാളുടെ കാര്യം കഴിഞ്ഞ ശേഷം അവളുടെ കാര്യം എന്നതായിരുന്നു അയാളുടെ പതിവ് ശൈലി.

അയാൾ അവളോട് ആജ്ഞാപിക്കും. അവൾ കേട്ടുകൊള്ളണം

അവൾ പിണക്കങ്ങളും, അപകടസൂചനകളും അയാൾക്കു കൊടുത്തു.

അയാൾ അവഗണിച്ചു.

എന്നിട്ട് അയാൾ ദൈവത്തെ കൂട്ടുപിടിച്ചു, 

സ്തോത്രം ചൊല്ലിയും, പ്രാർത്ഥിച്ചും അയാൾ അയാളുടെവഴിക്ക് പരിഹാരം തേടി.

ഒരു പ്രയോജനവും ഉണ്ടായില്ല.

അയാൾ വലിയ മിടുക്കൻ എന്നായിരുന്നു അയാളുടെവിചാരം.

ഇനി അവൾ ആര് എന്നാകും നിങ്ങളുടെ ചിന്ത .

ഒരു പൈങ്കിളി കഥപോലെ

പോകുമെന്നാകും കരുതിയത് അല്ലേ?


"അവൾ "ജനനം മുതൽ ഇന്നുവരെ അയാളെ ചുമക്കുന്ന അയാളുടെ ശരീരമാണ്.

ഈ കഥയിൽ ഇതുവരെ പറഞ്ഞ "അവൾ " അയാളുടെ ശരീരമായിരുന്നു എന്നു

മനസ്സിലായിക്കാണുമല്ലോ?


 അയാൾ ഒരു ശിശുവായിരുന്നപ്പോൾ  അയാളുടെ അമ്മ അയാളുടെ ശരീരമെന്ന അവളെ

പരിചരിച്ചു പോഷിപ്പിച്ചു.


പിന്നീട് അയാൾ വലുതായി.

 ശരീരമെന്ന അവൾ പല ഇച്ഛകളും പ്രദർശിപ്പിച്ചു

അയാൾ ശരീരത്തിൻ്റെ ഇഷ്ടത്തിനു തുള്ളിക്കൊടുത്തു.

അയാൾക്ക് പക്വതയും, വിവരവും ഉണ്ടായപ്പോൾ അയാൾ അവളെ വരിഞ്ഞു കെട്ടി.

അയാളുടെ ശരീരത്തിന് സമയത്തിന് ഉറക്കമില്ല, ആഹാരമില്ല, വിശ്രമമില്ല.

 ശരീരം വിശപ്പോ, ദാഹമോ, ഉറക്കമോ വേണമെന്ന സൂചനകാണിച്ചില്ല.


കാരണം അയാളുടെ മനസ്സ് അത്ര ഉറപ്പുള്ളതാണ്.

പിന്നിട് അയാളുടെ  മനസ്സ് ശാന്തമാകുകയും, വിശ്രമിക്കുകയും ചെയ്തപ്പോൾ

അയാൾ അമിത ആഹാരം കഴിച്ചു. 

പകൽ കിടന്ന് ഉറങ്ങി.

അലസനായിട്ട് ഇരുന്നു.

അയാൾ ഏതോ വലിയ തസ്തികയിൽ ഇരുന്നു കൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുന്നു. സമ്പാദിക്കുന്നു., ചില വിടുന്നു എന്നൊക്കെ ആയിരുന്നു അയാളുടെ വിചാരം.,

ശരീരം പിന്നിട് ചില രോഗ സൂചനകൾ തന്നു.

എന്നെ രക്ഷിക്കൂ, രക്ഷിക്കൂ എന്ന വിലാപമായിരുന്നു അത് ,എന്ന് അയാൾ മനസ്സിലാക്കിയില്ല. 


അയാൾ ഓടിപ്പോയി ഹോസ്പിറ്റലിൽ ഡോക്ടറെ കണ്ടു.

അദ്ദേഹം എന്നെ രക്ഷിക്കുമെന്ന് വിചാരിച്ചു.

ഡോക്ടർ അയാളെ വൈദ്യശാസ്ത്രത്തിൻ്റെ ഉല്പന്നമായ ക്ലിനിക്കൽ പരിശോധന, മരുന്ന് ലാബ്

തുടങ്ങിയ അടങ്ങിയ പുതിയ ലോകത്ത് എത്തിച്ചു.

സത്യത്തിൽ പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കുത്തി  പട

എന്ന അവസ്ഥയിൽ എത്തി.


അയാളെ നമുക്കു സൗകര്യത്തിന് രമേശ് എന്ന് വിളിക്കാം.


നമ്മൾ വളർച്ച പ്രാപിക്കുമ്പോൾ നമ്മിൽ മനസ്സിനെ നിയന്ത്രിക്കുന്ന ഒരു വ്യക്തിത്വം ഉണ്ടാകും. ആ വ്യക്തിത്വമാണ് ശരീരത്തെയും നിയന്ത്രിക്കുകയും

പരിപാലിക്കുകയും ചെയ്യുന്നത്. നമ്മുടെ മനസ്സിനോ, ശരീരത്തിനോ സ്വതന്ത്രമായ നിലനിൽപ്പ് ഇല്ല. നമ്മെ നിലനിർത്തുന്ന കെട്ടിടം നമ്മുടെ ശരീരമാണ്.

ദിവസം തോറും ഏതാനും മണിക്കൂറുകൾ ശരീരവുമായി ആശയവിനിമയം

നടത്തണം. സ്വന്ത ശരീരത്തെ സ്വസ്ഥമായ ആസനത്തിൽ ഇരുന്ന്

സ്പർശിക്കണം. നമ്മൾ വേറെ സ്പർശിക്കും അക്കാര്യമല്ല ഇത്.

ഇത് ശരീരത്തിനു മാത്രം മാറ്റി വെച്ച നിമിഷങ്ങളാണ്.

ആയുർവേദ വിധി പ്രകാരം എണ്ണ ദേഹ ആസകലം പുരട്ടി ആഴ്ച്ചയിൽ ഒരിക്കൽ

ഒരു ഇരുപ്പ് ഉണ്ടായിരുന്നു. അതിൻ്റെ തത്വമിതാണ്.

ക്രമേണ ശരിരം നമ്മോട് ആശയ വിനിമയം നടത്തും.

നമ്മെ രക്ഷിക്കാൻ ശരിരം കാണിക്കുന്ന അപകടസൂചനകളാണ് മിക്ക രോഗങ്ങളും.

ശരിരവുമായി പൊരുത്തപ്പെട്ട്, ഭക്ഷണം, ഉറക്കം, വ്യായാമം ഇവയൊക്കെ ഉണ്ടാകുമ്പോൾ നിങ്ങളിലെ യഥാർത്ഥ മനുഷ്യൻ ഫലം പുറപ്പെടുവിക്കും

ശരീരവുമായി പൊരുത്തപ്പെടാത്ത ആത്മീയത  നാശമാണ് വരുത്തുക.

വയറ്റിലെ അൾസർ പോലുള്ള രോഗങ്ങൾ സൈക്കോ സോമാൻറക് ഡിസിസ്

മാത്രമാണ്. അത് മാറാൻ ശരീരവുമായി നിങ്ങൾ പ്രണത്തിലാകണം.

ശരീരത്തിൻ്റെ ആവശ്യങ്ങൾ സൂചനകളായി വരുമ്പോൾ അതിന് പരിഗണന കൊടുക്കണം. ക്രമം കെട്ടത് മനസ്സ് കൊണ്ട് നിയന്ത്രിക്കണം ഓർക്കുക

ജിവിക്കുന്ന കാലഘട്ടത്തിനു ചേരുന്ന പെരുമാറ്റമെ പാടുള്ളു.


ഇനി കൂടുതൽ എഴുതിയാൽ നിങ്ങൾക്ക് ഗ്രഹിക്കാൻ പ്രാപ്തിയില്ല.

ഞാൻ മോശക്കാരനും ആകും.


കാരണം കാണുന്ന കിണറ്റിലെ ജലത്തിനൊ ത്തു മാത്രമെ നിങ്ങൾക്ക്

ചിന്തിക്കാൻ പറ്റുകയുള്ളു.

നിങ്ങൾ നിങ്ങളുടെ ശരീരത്തെ നശിപ്പിച്ച് റിപ്പയർ ചെയ്യാൻ അറവുശാലയിൽ കൊടുക്കരുത്.

ഡോക്ടന്മാർ എല്ലാവരും മോശക്കാർ അല്ല.

അവർ ദൈവ ദൈവ ദൂതന്മാർ തന്നെയാണ്.

പക്ഷേ അവർ സൃഷ്ടിക്കുന്ന ചികിത്സാ ലോകം ഭൗതിക പ്രപഞ്ചതലത്തിൽ നിന്നും വളരെ വിഭിന്നമാണ്. അത്യാവശ്യത്തിൽ അവരുടെ സഹായം നമുക്ക് വേണം.

എല്ലാവർക്കും കുടുംബസുഹൃത്തായ ഒരു ഡോക്ടർ ഉണ്ടാകണം.

പലർക്കും പരസ്യമായി പറയാൻ ബുദ്ധിമുട്ടുള്ള കാര്യം ഇവർ നമ്മോടു പറയും.


ചിലപ്പോൾ ചില സർജറികൾ ഒക്കെ അങ്ങനെ ഒഴിവാക്കാൻ പറ്റും.

രമേശൻ ഒടുവിൽ ശരിത്തോട് പ്രണയത്തിലായതുപോലെ ഒന്നു പരിശ്രമിക്കുക.

ഒരു പുതിയ ലോകത്ത് നിങ്ങൾ എത്തും.

No comments