Latest Posts

വിശുദ്ധ കുർബ്ബാന

വി. കുര്‍ബ്ബാന പഠനം

വിശുദ്ധ കുർബ്ബാന, Holy Mass, Holy Qurbana, Jacobite Qurbana


ചോദ്യം 01: തബ് ലൈത്താ എന്തിനെ കുറിക്കുന്നു?

ഉത്തരം: സഭയുടെ അടിസ്ഥാനക്കല്ലായ യേശു മിശിഹായെത്തന്നെ. പളളിയോ ത്രോണോസോ ഇല്ലാത്ത സ്ഥലത്തും തബ് ലൈത്താ വച്ച് വി.കുർബ്ബാന അർപ്പിക്കാവുന്നതാണ്. അതിനാൽ ഇതിനെ Movable Altar എന്നു വിളിക്കുന്നു. ഏക സഭയിൽ ഏക വി.കുർബ്ബാന എന്ന തത്വത്തിെൻറ അടിസ്ഥാനത്തിൽ ഒരു തബ് ലൈത്താ ഒരു ദിവസം ഒരു കുർബ്ബാനയ്ക്കു മാത്രമേ ഉപയോഗിക്കാറുളളു.

ചോദ്യം 02: വിശുദ്ധ ത്രോണോസിലെ ത്രിവർണ്ണ വിരിക്കൂട്ട് എന്തിനെ ദൃഷ്ടാന്തീകരിക്കുന്നു?

ഉത്തരം: ചുവന്ന വിരി സകല സൃഷ്ടികളും സകല ആകാശഗോളങ്ങളും ചേർന്ന പ്രപഞ്ചത്തേയും, പച്ച വിരി സസ്യാദികളുളള ഭൂമിയേയും, വെളള വിരി കുഞ്ഞാടിെൻറ രക്തത്തിൽ അങ്കി വെളുപ്പിച്ച സഭയേയും കുറിക്കുന്നു.

ചോദ്യം 03: ശോശപ്പാ എന്താകുന്നു? 

ഉത്തരം: കാസായും പീലാസായും മൂടുന്ന ശുഭ്രമായ വെളളത്തുണിയാണിത്. (വിശുദ്ധ കുർബ്ബാനയിൽ പഴയ നിയമംവായിക്കുമ്പോഴൊക്കെയും ആ മൂടുപടം എടുക്കപ്പെടാതെയും മിശിഹായുടെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതോടെ ശോശപ്പാ നീക്കപ്പെടുകയും ചെയ്യുന്നു.

ചോദ്യം 04: കാസായിൽ നിന്നും പീലാസായിൽ നിന്നും ശോശപ്പാ, നീക്കുന്നതിെൻറ വ്യാഖ്യാനമെന്ത്?

ഉത്തരം: നമ്മുടെ കർത്താവിെൻറ കബറിൽ നിന്നും കല്ലു നീങ്ങിയതിെൻറ പ്രതീകമായിട്ട്.

ചോദ്യം 05: കബിലാന എന്താകുന്നു?

ഉത്തരം: കാസായും പീലാസായും ശോശപ്പാ കൊണ്ടു മൂടാത്ത അവസരത്തിലും, പട്ടക്കാരൻ വിശുദ്ധ ത്രോേണാസിനു തൊട്ടു താഴെയുളള പദവിയിൽ അല്ലാത്തപ്പോഴും ഇവരണ്ടും മൂടുന്ന വിരികളാകുന്നു കബിലാന . കബിലാന എന്ന പദത്തിെൻറ അർത്ഥം, സ്വീകരിക്കുന്നത് (receptable) എന്നാകുന്നു.

ചോദ്യം 06: കബിലാന എന്തിനെ ദൃഷ്ടാന്തീകരിക്കുന്നു ?

ഉത്തരം: സമാഗമന കൂടാരത്തെ മൂടിയിരിക്കുന്ന മേഘത്തെ (1 രാജാ 8:10, 11) ഇതേ വ്യാഖ്യാനം ശോശപ്പായ്ക്കും നൽകുന്നുണ്ട്.

ചോദ്യം 07: കൗക്ക്ബോ എന്താകുന്നു? ഇത് എന്തിനെ സൂചിപ്പിക്കുന്നു? 

ഉത്തരം: പീലാസമേൽ വയ്ക്കപ്പെടുന്നതും വെളളിയോ പൊന്നോ കൊണ്ട് കുരിശാകൃതിയിൽ നിർമ്മിച്ചിട്ടുളളതുമായ ഒന്നാണ് കൗക്ക്ബോ. ഇത് കർത്താവിെൻറ ജനനസമയത്ത് മഗരൂശന്മാർക്ക് പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ സൂചിപ്പിക്കുന്നു.

ചോദ്യം 08: തർവോദോ എന്താകുന്നു? ഇത് എന്തിനെ സൂചിപ്പിക്കുന്നു? 

ഉത്തരം: കാസായിൽ നിന്നു തിരുരക്തം എടുക്കുന്നതിനുപയോഗിക്കുന്ന വെളളിത്തവിയാകുന്നു തർവോദോ. യെശയ്യാവിെൻറ അധരങ്ങളെ ശുദ്ധീകരിക്കാൻ സാറാഫ് ഒരു തീക്കനൽ യെശയ്യാവിെൻറ വായ്ക്ക് അടുപ്പിച്ചു. ആ തീക്കട്ട എടുക്കാനുപയോഗിച്ച കൊടിലിനെയാണ് തർവോദോ സൂചിപ്പിക്കുന്നത്.

ചോദ്യം 09: ഗർമുർത്തോ എന്താണ്? 

ഉത്തരം: തബ് ലൈത്തായുടെ ഇടതു വശത്തായി വയ്ക്കുന്ന ഒരു ചെറിയ കുഷനാണിത്. സ്പൂൺ വയ്ക്കുന്നതിനും, തിരുശരീരരക്തങ്ങൾ സ്പർശി.ച്ച ശേഷം കൈകൾ തുടയ്ക്കുന്നതിനും ഇതുപയോഗിക്കുന്നു.

ചോദ്യം 10: കുരിശ് എന്തിെൻറ പ്രതീകമാണ്? വി. ത്രോണോസിൽ ക്രൂശിക്കപ്പെട്ട ക്രിസ്തുവിെൻറ രൂപ മുളള കുരിശ് വയ്ക്കാത്തതിെൻറ കാരണമെന്ത്? 

ഉത്തരം: കർത്താവിെൻറ കുരിശു മരണത്തിെൻറയും, അതിലൂടെ മനുഷ്യർക്ക് ലഭ്യമായ രക്ഷയുടെയും, കർത്താവിെൻറ ഉത്ഥാനത്തിെൻറയും പ്രതീകമാണ് കുരിശ്. കൂടാതെ അഹരോെൻറ തളിർത്ത വടിയുടെ അനുസ്മരണവും ഇതിെൻറ പുറകിലുണ്ട്. വേദന അനുഭവിക്കുന്ന ക്രിസ്തുവിനേക്കാൾ നമ്മുടെ പ്രത്യാശാകേന്ദ്രം മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത മഹത്വവാനായ ക്രിസ്തുവാണ്. അതുകൊണ്ടാണ് നാം ക്രൂശിതരൂപമുളള കുരിശ് ഉപയോഗിക്കാത്തത്.

ചോദ്യം 11: വി. ത്രോണോസിെൻറ മുന്നിലുളള ചവിട്ടുപടി എന്തിനെ കുറിയ്ക്കുന്നു?

ഉത്തരം: പഴയനിയമത്തിൽ നിന്നും പുതിയ നിയമത്തിലേക്കു മാറുന്ന സെഹിയോൻ മാളികത്തട്ടിനെ സൂചിപ്പിക്കുന്നു.

ചോദ്യം12: മശ്ക്കൻ സബിനോ എന്നാലെന്ത്? 

ഉത്തരം: വിശുദ്ധ കുർബ്ബാന സൂക്ഷിച്ചു വയ്ക്കുന്നതിനു വേണ്ടിബലിപീഠത്തിൽ വയ്ക്കുന്ന പേടകം.

ചോദ്യം 13: ദൈവാലയത്തിലെ തിരശ്ശീല എന്തിനെക്കുറിക്കുന്നു? 

ഉത്തരം: സ്വർഗ്ഗത്തേയും ഭൂമിയേയും വേർതിരിക്കുന്ന ആകാശത്തട്ടിനെ സൂചിപ്പിക്കുന്നു. വി. മദ്ബഹായുടെ വിശുദ്ധിയും ദൈവസന്നിധിയുടെ അദൃശ്യാവസ്ഥയും വി.മദ്ബഹായിൽ അർപ്പിക്കുന്ന വി.കുർബ്ബാന തുടങ്ങിയ കൂദാശകളുടെ രഹസ്യ സ്വഭാവത്തേയും സൂചിപ്പിക്കുവാനാണ്, തിരശ്ശീല ഉപയോഗിക്കുന്നത്. സ്വർഗ്ഗത്തിൽ മശിഹാതമ്പുരാൻ മനുഷ്യവർഗ്ഗത്തിനു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നതുപോലെ ആചാര്യന്മാർ തിരശ്ശീലയ്ക്കപ്പുറത്ത് മനുഷ്യവർഗ്ഗത്തിനു വേണ്ടി മദ്ധ്യസ്ഥത യാചിക്കുന്നു.

ചോദ്യം 14: തിരശ്ശീലയിടുന്ന പാരമ്പര്യം എങ്ങനെ ഉണ്ടായി ? 

ഉത്തരം: പഴയനിയമ കാലത്ത് ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തെ പ്രാകാരത്തിൽ നിന്നു വേർതിരിക്കാൻ തിരശ്ശീല ഉപയോഗിച്ചിരുന്നു. അതിെൻറ പിന്തുടർച്ചയായാണ് വി . മദ്ബഹായെ മറ്റു ഭാഗങ്ങളുമായി വേർതിരിയ്ക്കാൻ തിരശ്ശീല ഉപയോഗിക്കുന്നത്.

ചോദ്യം15: കൈ മുത്തുന്നതിെൻറ പാരമ്പര്യം എന്ത്‌? 

ഉത്തരം: നമ്മുടെ കർത്താവിെൻറ വിലാപ്പുറം സ്പർശിക്കാൻ അനുവദിക്കപ്പെട്ട തോമ്മാശ്ലീഹായുടെ കൈകളെപ്പോലെ, വി.കുർബ്ബാനയെ സ്പർശിച്ച പുരോഹിത൭ൻറ കൈകളെ മുത്തി, ബഹുമാനം അർപ്പിക്കുന്നു.

ചോദ്യം 16: വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ കൈ കഴുകുന്നത് എന്തിനെ അനുസ്മരിപ്പിക്കുന്നു? 

ഉത്തരം: പെസഹാ വിരുന്നിനു മുമ്പായി മിശിഹാ ശിഷ്യന്മാരുടെ കാലുകളെ കഴുകിത്തുടച്ചതിനെ അനുസ്മരിപ്പിക്കുന്നു. കൂടാതെ പട്ടക്കാരൻ ഭൗതികമായ എല്ലാ മാലിന്യങ്ങളും, മാനസികമായുളള അഴുക്കുകളും കഴുകിത്തുടച്ച് വെടിപ്പാക്കപ്പെട്ടവനായി മശിഹായുടെ പ്രതിനിധിയായി വിശുദ്ധ രഹസ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനേയും സൂചിപ്പിക്കുന്നു.

No comments