Latest Posts

 ഇത് വളരെ രഹസ്യമായ കാര്യങ്ങളാണ്.❤❤❤


വി. കുർബ്ബാനയും, ക്രൈസ്തവ ദാമ്പത്യ ബന്ധവും തമ്മിലുള്ള സാദൃശ്യം.✅✅✅


മണവത്തച്ചൻ.✅

 

രഹസ്യങ്ങൾ പരസ്യമാക്കരുത് എന്നാണ് പ്രമാണം.☺☺☺☺


എന്നാൽ ദൈവശാസ്ത്രത്തിൽ ഗ്രഹിക്കാൻ പ്രയാസമുള്ളതും

എന്നാൽ നിർബന്ധമായും അനുസരിക്കണ്ടതും, അനുഷ്ഠിക്കണ്ടതുമായ

കാര്യങ്ങളെയും ദിവ്യ രഹസ്യങ്ങൾ എന്നു പറയും.☺☺


അങ്ങനെയുള്ള ഒരു വലിയരഹസ്യവും, ദിവ്യ രഹസ്യവും തമ്മിലുള്ള

താരതമ്യമാണ് ഈ ലേഖനത്തിൽ എഴുതുവാൻ തുനിയുന്നത്.☺


അതിൽ  ദിവ്യ രഹസ്യം  വി.കുർബ്ബാനയും,

വലിയ രഹസ്യം  ക്രൈസ്തവ കുടുംബ ജീവിതത്തിൻ്റെ മുലക്കല്ലായ ദാമ്പത്യ ജീവിതവുമാണ്.☺☺


നമുക്ക് ആദ്യം ദിവ്യ രഹസ്യമായ വി.കുർബ്ബാനയെപ്പറ്റി ചിന്തിക്കാം.✅


1) ❤ ഇത് ഒരു ദിവ്യ രഹസ്യമാണ് എന്നു യേശുക്രിസ്തു പറഞ്ഞതായി നമ്മൾ ബൈബിളിൽ കാണുന്നില്ല.എന്നാൽ അപ്പോസ്തോല കാലം മുതൽ ഇത്

ദിവ്യ രഹസ്യമായി പരിഗണിച്ചു വന്നു.☺


സുറിയാനി സഭ പെസഹാ പെരുനാൾ ശുശ്രൂഷയിൽ പാടുന്നത്

"രഹസ്യം, രഹസ്യം ഉടയോനരുളി" എന്നാണ്.☺


വി ഗ്രന്ഥത്തിൽ മത്തായി 26: 26-28, മർക്കോ: 14:22-24, ലൂക്കോ 22: 17- 20

1 കോരി: II: 23-32 ഇവ വായിക്കുമ്പോൾ ക്രിസ്തു രഹസ്യം എന്ന പദം

ഉപയോഗിക്കുന്നില്ല എങ്കിലും ദിവ്യ രഹസ്യമാണ് എന്നു മനസ്സിലാക്കാൻ പറ്റും.☺☺


കാരണം സാധാരണ അപ്പവും വീഞ്ഞും "ഇത് നിങ്ങൾക്കു വേണ്ടി മുറിക്കപ്പെടുന്ന എൻ്റെ ശരീരവും, ചൊരിയപ്പെടുന്ന എൻ്റെ രക്തവും, പുതിയ ഉടമ്പടിയും

അയോഗ്യമായി ഭക്ഷിക്കരുത് എന്നു പറയുകയും ചെയ്യുന്നു.☺


എൻ്റെ ശരീരം സാക്ഷാൽ ഭക്ഷണവും എൻ്റെ രക്തം സാക്ഷാൽ പാനീയമെന്നും ഇവ ഭക്ഷിക്കാതെയും കുടിക്കാതെയും ഇരുന്നാൽ നിത്യജീവൻ ഇല്ല (യോഹ 6:34 - 58) എന്നു തറപ്പിച്ചു പറകയും ചെയ്യുമ്പോൾ അത് ദിവ്യ രഹസ്യം തന്നെയാണ്.☺


അതിന് പദാർത്ഥപരമായ മാറ്റത്തിൻ്റെ തിയറിയോ വെറും ഓർമ്മയുടെ ശുശ്രൂഷ

എന്ന ലാഘവപ്പെടുത്തലോ ആവശ്യമില്ല.

അത് ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള രഹസ്യമാണ്.☺


ആ വഴിയിലൂടെ സഞ്ചരിച്ച് അനുഭവമാക്കി, ആനന്ദിക്കാമെന്നു മാത്രം.


അതിന് നിരന്തര സാധനയും, വി.കുർബ്ബാന സംസർഗ്ഗ വും വേണം.


2) ❤ ഇനി ക്രൈസ്തവ ദാമ്പത്യത്തെപ്പറ്റി പറഞ്ഞ ശേഷം ഇവ തമ്മിലുള്ള സാദൃശ്യം

പറയാം അപ്പോൾ എളുപ്പം മനസ്സിലാകും.☺


വി. പൗലോസ്ഗ്ലീഹാ യഥാർത്ഥ ക്രൈസ്തവ ദാമ്പത്യത്തെപ്പറ്റി എഴുതുന്നത്

ഇത് ഒരു വലിയ രഹസ്യമാണ് എന്നു തന്നെ.


വി. പൗലോസ് എഴുതുന്നത് ശ്രദ്ധിക്കുക:☺


"എന്തെന്നാൽ നാം അവൻ്റെ (ക്രിസ്തുവിൻ്റെ ) ശരീരത്തിലെ അവയവങ്ങളാണ്.


ഇക്കാരണത്താൽ പുരുഷൻ തൻ്റെ മാതാപിതാക്കളെ വിട്ട് ഭാര്യയോട് പറ്റി ചേരും.അവർ ഇരുവരും ഒന്നാകുകയും ചെയ്യും.ഇത് ഒരു വലിയ രഹസ്യമാണ്. "

എഫേ: 6 :31-32.


രണ്ട് ലിംഗത്തിൽപ്പെട്ടവർ ഒന്നാകുന്നത് പ്രകൃതി നിയമമാണ്.☺☺☺


❤❤❤എന്നാൽ പ്രകൃതി നിയമത്തോട് ചേർന്ന്, പ്രകൃതിക്ക് അതീതമായ, ത്യാഗനിർഭരമായ ഒരു ബലി പോലെ ഒരു ഒന്നാകൽ, സ്നേഹത്തിൻ്റെ അരൂപിയിൽ തിളച്ചു മറിയുന്ന ഒന്നാകൽ, 

ബലിപിoവും ,ബലി വസ്തുവും കാർമ്മികനും ഒന്നാകുന്നതു പോലെ

വേർപിരിയാൻ പാടില്ലാത്ത ഒന്നാകൽ യഥാർത്ഥ ക്രൈസ്തവ ദാമ്പത്യ ബന്ധത്തിൽ സംഭവിക്കുന്നുണ്ട്.❤❤❤


എന്നാൽ ഒരു ഉപാധി ഉണ്ട്.

എന്തെന്നാൽ നാം അവൻ്റെ (ക്രിസ്തുവിൻ്റെ ശരീരത്തിലെ അവയവങ്ങളാണ്

ക്രിസ്തുവിനോട് അവയവ തുല്യം ബന്ധപ്പെട്ടവർക്കാണ് ഈ ദാമ്പത്യ വരം

ലഭിക്കുക.☺


പള്ളിയിൽ വെച്ച് കെട്ടിയ എല്ലാവർക്കും ലഭിക്കുകയില്ല.☺


യഥാർത്ഥ ക്രിസ്ത്യാനിയായ വരനും, വധുവും മാത്രം തമ്മിൽ വിവാഹം കഴിക്കണമെന്ന് പറയുന്നതിൻ്റെ കാരണവും ഇതുതന്നെയാണ്.☺


☺☺☺☺ഹിന്ദുവിനെയോ, നിരീശ്വരവാദിയെയോ, ഇസ്ലാമിനെയോ,

പേരിന് ക്രിസ്ത്യാനിയെയോ വിവാഹം കഴിച്ചാൽ ഈ പുണ്യം ഉണ്ടാകില്ല.☺☺☺☺


പ്രകൃതി നിയമമനുസരിച്ചും, അവർ ശീലിച്ച മത നിയമമനുസരിച്ചും ജീവിക്കാമെന്നു മാത്രം.രാജ്യവും ലോക നിയമങ്ങളും അതിന് ചേർന്നതാണ് എന്നും മറക്കരുത്.☺


3) ❤ദിവ്യ രഹസ്യമായ വി കുർബ്ബാനയും, വലിയ രഹസ്യമായ വി ക്രൈസ്തവ ദാമ്പത്യവും തമ്മിലുള്ള സാദൃശ്യങ്ങളും പൊരുത്തങ്ങളും.


അതിപുരാതന സഭകൾ അനുഷ്ഠിക്കുന്ന വി.കുർബ്ബാനകൾ എല്ലാം ഒന്നുപോലെ ചേർച്ച ഉള്ളതാണ്.പല ക്രമങ്ങൾ ഉണ്ട് എന്നു മാത്രം.

ഞാൻ ഒരു സിറിയക് ഓർത്തഡോക്സ് വൈദികനാകയാൽ

ആ പാരമ്പര്യത്തിൽ നിന്നും അറിയാവുന്ന കാര്യങ്ങൾ എഴുതുന്നു.

പഴയ നിയമം, പുതിയ നിയമത്തിലെ വി.സുവിശേഷങ്ങൾ, പൊതു ലേഖനങ്ങൾ

വി.പൗലോസിൻ്റെ എഴുത്തുകൾ എന്നിവ ഉൾപ്പെട്ട തിരുവചന വെളിച്ചത്തിലാണ്

വി.കുർബ്ബാന അർപ്പിക്കപ്പെടുന്നത്.☺☺☺☺


ദാമ്പത്യ ജീവിതത്തിൻ്റെയും വെളിച്ചം തിരുവചനങ്ങളാണ്.☺☺☺


 സിറിയക് ഓർത്തഡോക്സ് വിശ്വാസത്തിൽ വി.കുർബാന ബലിയാണ്.

പഴയ നിയമത്തിലെ പ്രാകൃത ബലിയിൽ നിന്നും യേശുക്രിസ്തുവിൻ്റെ ഗോഗുൽത്തായിലെ  സ്നേഹബലിപീഠ ത്തോളം  വളരുന്ന ബലിയാണ്.☺☺☺


അത് ഗോഗുത്താബലിയുടെ അനുസ്മരണ മാത്രമല്ല. മറ്റൊരു ബലിയല്ല ലോകാവസാനത്തോളം തുടരണ്ടതായ ക്രിസ്തുവിൻ്റെ ഒരിക്കലായുണ്ടായ ബലിയുടെ തുടർച്ചയാണ്.☺☺☺☺


ദാമ്പത്യ ജീവിതവും സ്നേഹത്തിൻ്റെ ബലിയാണ്. കാർമ്മികൻ ക്രിസ്തുവാണ്

സ്ത്രിയും പുരുഷനും മാറ്റമില്ലാത്ത തുല്യ ബലി വസ്തുക്കളാണ്.☺☺☺


ബലിപീഠം ജീവിതമാണ്. ☺☺

ബലിയുടെ ഉല്പന്നമാണ് അവരുടെ ശുദ്ധമായ ജീവിതവും

പുണ്യങ്ങളും അവരുടെ മക്കൾക്ക് ലഭിക്കുന്ന നന്മ നിറഞ്ഞ പരിപാലനങ്ങളും.☺


വി.കുർബ്ബാനയിലെ യഥാർത്ഥ പരികർമ്മിക്രിസ്തുവാണ്. 

ക്രിസ്തുവിൻ്റെ

പ്രതിനിധി മാത്രമാണ് കാർമ്മികനായ പുരോഹിതൻ .

അയാളും, വിശ്വാസ സമൂഹവും ഒന്നിച്ച്. ഈ ജീവനുള്ള ബലിയിലിലൂടെ ഘട്ടം ഘട്ടമായി സ്വർഗ്ഗ സേനകളോട് ചേർന്ന് ദൈവത്തിൽ ഗാഢമായി ലയിച്ച് ആനന്ദം അനുഭവിക്കുന്നു .ജീവിതത്തിന് ആവശ്യമായ ഊർജ്ജം പ്രാപിക്കുന്നു.☺☺☺☺


അതിന് പല ഘട്ടങ്ങൾ ഉണ്ട് ബലിയുടെ തലേ നാൾ മുതൽ ഒരുക്കം ആരംഭിക്കുന്നു. ദൈവത്തെ മാത്രം ആഗ്രഹിച്ചു ആത്മ കാമിനിയെപ്പോലെ ദൈവത്തെ മാത്രം നോക്കി ദേവാലയത്തിൽ എത്തണം.☺☺☺


പ്രാർത്ഥനയോടെ ഒരുക്ക ശുശ്രൂഷ ( തൂയോബോ ) നടത്തുന്നു.  വി.കുർബ്ബാന പരസ്യമായി ആരംഭിക്കുന്നു  ,തിരുവചന വായനകൾ, ധൂപപ്രാർത്ഥനകളോടെ വിശ്വാസികളെ ശുദ്ധികരിച്ച് ,ഒരേ വിശ്വാസമുള്ള സമൂഹമെന്ന ഉറപ്പിൽ

വിശ്വാസ പ്രമാണം (creed) ചൊല്ലി. ബലിപീഠത്തിൽ ( ദർഗ്ഗാ) പ്രവേശിച്ച് ബലി (അന്നാ ഫു റാ) ആരംഭിക്കുന്നു 'പ്രാർത്ഥനകളുടെ ആനന്ദത്തോടെ കാർമ്മികൻ

ഉയരത്തിലേക്ക് വിശ്വാസികളെ കൊണ്ടുപോയി മാലാഖമാരോട് ചേർക്കുന്നു .


ക്രിസ്തുവിൻ്റെ ബലിയെ അനുസ്മരിച്ച് അപ്പം ഖണ്ഡിക്കുന്നു, വീഞ്ഞ് ആശിർവദിക്കുന്നു. കൈകൾ രണ്ടും പലവട്ടം ദിവ്യ രഹസ്യങ്ങളിൽ

പ്രാവിൻ്റെ ചിറകടി പോലെ ദിവ്യ രഹസ്യങ്ങളായ അപ്പ വീഞ്ഞു കളിൽ

ആവസിപ്പിക്കുന്നു.❤❤❤


കൈകൾ ആവസിപ്പിക്കുന്നത് പ: റൂഹായുടെ സാന്നിധ്യ അനുഭവമാണ്.


സേ നഹത്തിൻ്റെ ദിവ്യരഹസ്യങ്ങളിലുള്ള ആവസിപ്പിക്കലാണ്.☺


ഇതോടൊപ്പം പരിശുദ്ധ റൂഹായെ വിളിച്ചുള്ള പ്രാർത്ഥന 

(ക് റോയ്ത്തേ ദ്  റൂ ഹോ ) നടത്തുന്നു.✅


കർത്താവിൻ്റെ ശരീരവും രക്തവുമായി മാറ്റപ്പെടുന്ന സ്ഥാപക വചന പ്രാർത്ഥന

നിർവ്വഹിക്കുന്നു.✅


ഇതോടെ ഇതോടെ താന്നതലത്തിൽ നിന്നും അത്യുന്നതിയിൽ എത്തിയ

പരികർമ്മം വീണ്ടും സാവധാനം താന്ന് ഒടുവിൽ കൃതജ്ഞതാ പ്രാർത്ഥനയോടെ അവസാനിക്കുന്നു.✅


ആവർത്തിച്ചുള്ള വിശുദ്ധ കുർബ്ബാന സംസർഗ്ഗം  വിശ്വാസികളെ നിരന്തരം

സ്വർഗ്ഗരാജ്യസഞ്ചാരികളാക്കുന്നു .✅


ഇതേ പ്രക്രിയ തന്നെ ക്രൈസ്തവ ദാമ്പത്യ ജീവിതത്തിലും ഉണ്ടാകണം.


പഴയ നിയമ തലം പോലെയല്ലേ വിവാഹത്തിനു മുൻപുള്ള അറിവില്ലാത്ത

കൗമാര, യൗവന ജീവിതവും. യഥാർത്ഥ ജീവിതത്തിൻ്റെ നിഴൽ മാത്രമാണ് .✅


 കുടുംബ ജീവിതമെന്ന ബലി വേദിയിൽ എത്തുമ്പോൾ

ഒരുമിച്ച് യാത്ര ചെയ്യാതെ വയ്യ.☺


രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സഹജീവികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ  ഇവയോടൊപ്പം ജീവിക്കണം. പ്രകൃതി തരുന്ന ആസക്തികളും

ആവേശങ്ങളും, യാഥാർത്ഥ്യങ്ങളെ അഭിമുഖികരിക്കുമ്പോൾ കെട്ടടങ്ങും.☺☺


ഇനിയാണ് യഥാർത്ഥ ബലി അനുഭവമാകുക.☺


അന്ന് കാർമ്മികനായ ക്രിസ്തുവിനെ തന്നെ കണ്ടെത്തും.

.

നമ്മൾ  ബലി വസ്തുക്കൾ എന്ന് ബോധ്യപ്പെടും.☺


ബലി വസ്തു എന്ന് ബോധ്യമുണ്ടാകുമ്പോൾ സമാധാനം ഉണ്ടാകും.☺


ക്ഷമിക്കാൻ കഴിയും,☺


 അഭിവൃദ്ധി ഉണ്ടാകും. ☺


തമ്മിൽ തമ്മിൽസ്നേഹം വർദ്ധിക്കും. ☺


ഭാര്യാ ഭർത്റു സേനഹം മക്കൾ കണ്ട് സന്തോഷിക്കും☺


നിങ്ങളുടെ മണവറ സ്വർഗ്ഗമാകും.☺

അവിടെ പ്രാവുകളുടെ ചിറകടി

വി.കുർബ്ബാനയിൽ എന്നപോലെ ഉണ്ടാകും.☺


പരിശുദ്ധാത്മാവ്  ഇറങ്ങി വരും.☺

 നിങ്ങൾ വി.പൗലോസ് പറഞ്ഞതുപോലെ

മാതാപിതാക്കളെ വിട്ട് ഒന്നാകും. ☺

കാരണം ആത്മാവിലും മനസ്സിലും നിങ്ങൾ ക്രിസ്തുവിൻ്റെ അവയവങ്ങളാണ്.

 നിങ്ങൾ രണ്ട് ശരീരമെങ്കിലും പരസ്പര പൂരകമായ ഒന്നാണ് എന്ന ബോധ്യമുണ്ടാകും.☺


അപ്പോൾ കുറവുകൾ ചൊല്ലി വഴക്കടിക്കില്ല.☺


കാരണം സ്വന്തം കാലിൽ ചാണകം പറ്റിയാൽ എന്തു ചെയ്യും?☺


സ്വന്തം കാലാകയാൽ എളുപ്പം കഴുകി വൃത്തിയാക്കി സുഗന്ധം പുരട്ടും

ഇങ്ങനെയാകും നിങ്ങൾ ഇണകളും, മക്കളും.➖☺☕


വാൽക്കഷണം☺☺☺☺☺☺


ഇത് ഒരു വലിയ രഹസ്യമാണ്.❤


ഇതിൽ കൂടുതൽ പഠിപ്പിക്കാൻ പറ്റില്ല.✅


അനുഭവിച്ചു അറിയണം☺☺☺☺

No comments