വ്യക്തി ബന്ധങ്ങൾ എങ്ങനെ ആകണം?☺
മണവത്തച്ചൻ☕
എന്നോട് ഒരിയ്ക്കൽ ഒരു സ്ത്രീ സംഭാഷണത്തിടെപറഞ്ഞു.
"ഞങ്ങൾ അച്ചൻ്റെ കാര്യം എപ്പോഴും വീട്ടിൽ പറയാറുണ്ട്."☺☺
ഞാൻ പറഞ്ഞു
" ഒരിക്കലും എൻ്റെ കാര്യം "എപ്പോഴും "
വീട്ടിൽ പറയരുത്. "
എനിക്ക് എൻ്റെ ഭാര്യയോടു പോലും "എപ്പോഴും " പറയാൻ പറ്റുന്നില്ല.❤
ആ സംഭാഷണം സൗഹൃദപരമായി അവിടെ അവസാനിച്ചു.
നല്ല വ്യക്തി ബന്ധങ്ങൾ നമുക്ക് വളരെ അധികം ഊഷ്മളത ജീവിതത്തിൽ തരാറുണ്ട്. പ്രത്യേകിച്ച് നന്മ കായ്ക്കുന്ന മനുഷ്യരുമായുള്ള ബന്ധങ്ങൾ.
അവരുമായി പത്ത് മിനിറ്റ് സംസാരിച്ച് ഇരിയ്ക്കണമെന്ന് വിചാരിച്ചാൽ
ചിലപ്പോൾ മണിക്കൂർ അറിയാതെ ഇരുന്നു പോകും.✋
അവരുടെ സംസാരത്തിൽ നമ്മുടെ സ്വകാര്യതയിലേക്ക് ഒരു എത്തിനോട്ടമില്ല.
വേണ്ടാത്ത അന്വേഷണങ്ങൾ ഇല്ല. ചോദ്യം ചെയ്യല്ലുകൾ ഇല്ല.
സ്നേഹങ്ങൾ കൊണ്ടും നന്മയുടെയും, അനുഗ്രഹത്തിൻ്റെയും
വാക്കുകൾ കൊണ്ട് നല്ല ,നല്ല ഇമേജുകൾ(പ്രതിബിംബങ്ങൾ) നമ്മുടെ മനസ്സിൽ
പതിക്കും. നമ്മുടെ സ്മൃതി (ഓർമ്മ) നല്ല ഇൻപുട്ട് കൊണ്ട് നിറയും. തിരിച്ച്
അവർക്കും അങ്ങനെ ആവണം.
അവിടെ കപടതയില്ല. സ്വാർത്ഥതയില്ല.
അത് അന്യരുടെ കുറ്റവിചാരണ നടത്തുന്ന വേദിയല്ല.
സൗഹൃദം സ്ഥാപിച്ച്, പണമോ, സ്ഥാനമാനങ്ങളോ, അപഥ സഞ്ചാരത്തിനുള്ള വഴിയോ അല്ല.
ഈ പുണ്യം അനുഭവിക്കണമെങ്കിൽ മനസ്സിൽ നന്മ വേണം
ജീവിത വിശുദ്ധി തേടണം.✅
ഒരിയ്ക്കൽ സുറിയാനി ക്കാരൻ മാർ അപ്രേം , മഹാനായ മാർ ബസേലിയോസിനെ ദൂരെ നിന്നെങ്കിലും ഒന്നു കാണണം എന്ന് വിചാരിച്ചു
.അദ്ദേഹത്തെ സന്ദർശിക്കുവാൻ പുറപ്പെട്ടു.
മാർ അപ്രേം കേവലം ഒരു ശെമ്മാശന്നും മാർ ബസേലിയോസ് പണ്ഡിതനായി
അറിയപ്പെടുന്ന കേസറിയായുടെ മെത്രാപ്പോലീത്തായുമാണ്.
മാർ അപ്രേമിന് നേരിട്ട് ബസേലിയോസിനെ പരിചയമില്ല, ബലേസിയോസിന് തിരിച്ചും പരിചയമില്ല.
മാർ ബസേലിയോസ് വി.കുർബ്ബാന ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ സാധാരണക്കാരിൽ സാധാരണക്കാരനെപ്പോലെ
മാർ അപ്രേം പള്ളിയിൽ കയറി നിന്നു.
വളരെ ആർഭാടമായ കുർബ്ബാന വസ്ത്രം ധരിച്ചു നിൽക്കുന്ന ബസേലിയോസിനെ കണ്ടപ്പോൾ അപ്രേമിന് നിരാശ തോന്നി.
ഈ ആർഭാടക്കാരനെ കാണുവാനാണല്ലോ ഞാൻ വന്നത്.☺
കുർബ്ബാനാനന്തരം , ഒരു ശെമ്മാശനെ മാർ ബസേലിയോസ് അപ്രേമിൻ്റെ
അടുത്തു വിട്ടു, വിളിപ്പിച്ചു.
മാർ അപ്രേം ബസേലിയോസിനെ കണ്ടു.
അപ്പോൾ അദ്ദേഹം വി: കുർബ്ബാന വസ്ത്രം അഴിക്കുകയായിരുന്നു.
വർണ്ണാഭമായ പട്ടു കാപ്പ (തിരുവസ്ത്രം) യുടെ ഉൾവശം മുഴുവൻ മുള്ളുകൾ പതിപ്പിച്ചിരുന്നു. ✅☺
വി.കുർബ്ബാന ചൊല്ലുമ്പോൾ ക്രിസ്തു
അനുഭവിച്ച ശാരീരിക പീഡകൾ സ്വന്ത ശരീരത്തിൻ അനുഭവിക്കുവാനാണ്
ത്നദ്ദേഹം അപ്രകാരം ചെയ്തിരുന്നത്.☺☺☺
മാർ അപ്രേമിൻ്റെ തെറ്റിദ്ധാരണകൾ എല്ലാം മാറി.
അവർ തമ്മിൽ സ്നേഹിതരായി.
സൗഹൃദ സംഭാഷണങ്ങൾ മണിക്കൂറുകൾ നീങ്ങി.
ദിവസങ്ങളോളം ഒപ്പം താമസിച്ചാണ് മാർ അപ്രേം മടങ്ങിയത്.
ശേബാ രാഞ്ജി മഹാ ഞ്ജാനിയായ ശലോമോനെ സന്ദർശിച്ചതും
ഇതുപോലെ തന്നെ.
ദൈവ ബന്ധവും, ജ്ഞാനവും ഉള്ള സൗഹൃദങ്ങൾ എന്നും വിലയുള്ളതാണ്.
അല്ലാത്ത ബന്ധങ്ങൾ താത്കാലികവും ,
അല്ലെങ്കിൽ നാശം വിതയ്ക്കുന്നതോ
ആയിരിക്കും.✋
No comments