മതപരമായ കർമ്മങ്ങളും ,മത സംസ്കാരവും ഒന്നാണോ?❤
മാത്യു മണവത്ത്. MA( Sociology) MA(history) BEd✅
എന്താണ് സംസ്കാരം.?❤
പല തരത്തിൽ പണ്ഡിതരായ ചിലരെങ്കിലും ധരിച്ചു വെച്ചിരിക്കുന്നത്.
സംസ്ക്കാരം എന്നു പറഞ്ഞാൽ നല്ല പെരുമാറ്റം, ജീവിതരീതി എന്നൊക്കെയാണ്.☺
advanced Cultured Society എന്ന പദം ഇന്ന് ലോഭിച്ച് Cultured Society എന്നു പറഞ്ഞു വരുന്നു.☺
സാമൂഹ്യ ശാസ്ത്ര വീക്ഷണത്തിൽ സംസ്ക്കാരമെന്നു പറഞ്ഞാൽ, ഒരു പ്രത്യേക സമൂഹത്തിൻ്റെ ,ഭാഷ, ഭക്ഷണം, വസ്ത്രധാരണം, കലകൾ, ആചാരങ്ങൾ മുതലായവയുടെ ആകത്തുകയാണ്, ആ സമൂഹത്തിൻ്റെ സംസ്കാരം. ആഴ്ചയിൽ ഒരു പ്രാവശ്യമെ കുളിക്കുകയുള്ളു എങ്കിൽ ആ പ്രത്യേക യും ആ ജനതയുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്.☺
എന്താണ് മതം?❤
മതം എന്നു പറഞ്ഞാൽ "അഭിപ്രായം " എന്ന് ഒറ്റവാക്കിൽ ചുരുക്കാം.
ദൈവത്തെപ്പറ്റിയോ പ്രകൃത്യാതീത ശക്തിയെപ്പറ്റിയോ, ഒരു ജനവിഭാഗത്തിനോ, ഒരു പ്രത്യേക ജനവിഭാഗത്തിനോ ഏകദേശം ഒരു ധാരണയെങ്കിൽ അതിന് ഒരു മതമെന്ന് പറയാം.☺
ഉദാ: ഹിന്ദു മതമെന്ന സനാതന മതം. പല ഉപവിഭാഗ അഭിപ്രായം ഉണ്ട്. എങ്കിലും പൊതുവിൽ യോജിപ്പുണ്ട്.
ഇതേ സാമ്യം ക്രിസ്തുമതത്തിനും ഇസ്ലാമിനും എല്ലാം ബാധകമാണ്.☺
കാർഷിക സംസ്കാരം എന്ത്?☺
കൃഷിയല്ല, കാർഷിക സംസ്ക്കാരം.☺
ഏത് വിളയും കാലദേശസ്ഥിതി അനുസരിച്ച് കർഷകനു കൃഷി ചെയ്യാം.
അത് കൃഷി മാത്രമെ ആകുകയുള്ളു.
എന്നാൽ കൃഷിയോട് ചേർന്ന്, തൊഴിലാളിയുടെ ഞാറ്റു പാട്ട്, കൊയ്ത്ത് ഉത്സവം,
വിളവെടുപ്പ് സദ്യ, പാട്ട്, നൃത്തം, ന ട നം എന്നിവ ഒരു സമൂഹം പതിവായി നടത്തി വരുമ്പോൾ അത് ആ സമുഹത്തിൻ്റെ കാർഷിക സംസ്ക്കാരം എന്നു പറയും .
കൃഷിയും., മത സംസ്കാരവും, സമന്വയിപ്പിച്ചാൽ എങ്ങനെ ഉണ്ട്?☺
ക്രിസ്ത്യാനികളുടെ ആരംഭ സ്ഥാനമായ മധ്യ പൂർവ്വദേശങ്ങളിൽ നിന്നും
ആരംഭിച്ചതാണ് കൃഷിയും, മത സംസ്കാരവും തമ്മിലുള്ള സമന്വയം.
കൃഷി ചെയ്ത് ഉണ്ടാക്കുന്ന ഉല്പന്നങ്ങൾ ക്രിസ്ത്യൻ പള്ളികളിൽ ജനുവരി 15ന്
കന്യകാമറിയത്തിൻ്റെ വിത്തുകളെ പ്രതിയുള്ള പെരുനാളിന് ആദ്യ ഫലമായി സമർപ്പിക്കുന്ന പതിവ് ഉണ്ട്. നെടുംകുന്നം കത്തോലിക്കാ പള്ളിയിൽ ഇതു ഉപയോഗിച്ച് ആഘോഷമായി പുഴുക്ക് നേർച്ച നടത്തും. പല സുറിയാനി പള്ളികളിലും പാച്ചോർ നേർച്ചവിളമ്പും നടത്തുന്നു.
ഇത് കാർഷിക വിഭവങ്ങളെ മത സംസ്ക്കാരവുമായി കോർത്തു ചേർത്ത് ഒന്നാക്കുന്ന ആഘോഷമാണ്.ഇതിൽ മതപരമായ കർമ്മം പള്ളിയിലെ തിരുകർമ്മങ്ങൾ മാത്രമെ ഉള്ളു. പച്ചോറും, പുഴുക്കും, ആദ്യഫല ലേലവും
സാംസ്കാരിക ആഘോഷമാണ്.☺
മതപരമായ കർമ്മങ്ങളും മത സംസ്ക്കാരവും തമ്മിലുള്ള ബന്ധവും
അതിർത്തികളും.☺
പള്ളിയിൽ നടത്തുന്ന വി.കുർബ്ബാന വചന ശുശ്രൂഷ, പ്രാർത്ഥനകൾ,പള്ളിക്ക് ചുറ്റുമുള്ള പ്രദിക്ഷണം മുതാലയവ മാത്രമെ മതപരമായ കർമ്മങ്ങളായി കണക്കാക്കുന്നുള്ളു.☺
വെടിക്കെട്ട്, നേർച്ചസദ്യ ,കലാപരിപാടികൾ, മേളങ്ങൾ, വാദ്യങ്ങൾ
പട്ടണം ചുറ്റിയുള്ള പ്രദിക്ഷണം എന്നിവ മത സംസ്ക്കാരത്തിൻ്റെ ഭാഗമാണ്.
അതിൽ കർക്കശമായ ഭക്തിയല്ല ,ആഘോഷവും സന്തോഷവുമാണ് പ്രകടിപ്പിക്കുന്നത്. അത് മദ്യപാനവും വെറിക്കൂത്തുമായി മാറാതിരിക്കാൻ
അതിൽ മതപരമായ ചില ഇടപെടലുകൾ ഉണ്ട് എന്നു മാത്രം.☺
ഉദാ: പാച്ചോർ നേർച്ച വൈദിൻ പ്രാർത്ഥിച്ചു ആരംഭിക്കുന്നു.
വെടിക്കെട്ട് ആരംഭിക്കുമ്പോൾ വൈദികൻ തിരി തെളിയിക്കുന്നു.
നാട്ടിലുള്ള സാമൂഹ്യ അംഗികാരത്തിൻ്റെ ഭാഗമായി പട്ടക്കാർ
പ്രദിക്ഷണത്തിന് നേതൃത്വം കൊടുക്കുന്നു.
ഇവയൊക്കെ വെട്ടിച്ചുരുക്കുകയോ, സന്ദർഭാനുസൃതം വേണ്ടെന്ന്
വെക്കുകയോ ചെയ്യാം.☺
മതപര മായ സാംസ്ക്കാരിക നടപടികളിൽ ഇതര മത വിഭാഗത്തിൽ പെട്ട വരെയും പങ്കെടുപ്പിക്കുമായിരുന്നു.☺
പണ്ട് മണർകാട് പള്ളിയുടെ പ്രദിക്ഷണം പോകുമ്പോൾ തെക്കു കൂർ രാജാവിൻ്റെ പ്രതിനിധിയായി എലമ്പിലക്കാട്ട് പണിക്കർ കുടുംബത്തിലെ അംഗം
വാൾ മുമ്പിൽ പിടിക്കുമായിരുന്നു.☺☺☺☺☺
ഹൈന്ദവ നായർ പ്രമാണിമാർ റാസാ യോടൊപ്പം മുമ്പിൽ ഉണ്ടാകുമായിരുന്നു.
അവകാശിയായ തച്ചൻ ഇന്നും കൊടിമരം ചെത്തുന്നു.
വാദ്യമേളങ്ങൾ നടത്തുവാൻ അവകാശമുള്ള ജനവിഭാഗങ്ങൾ ഉണ്ടായിരുന്നു.
ഇതിൽ കാണുന്നത് കാല സ്ഥിതി അനുസരിച്ചുള്ള മത സാംസ്ക്കാരിക സമന്വയമാണ്.☺☺☺☺
ഒരു സംഭവം കൂടെ എഴുതി അവസാനിപ്പിക്കുന്നു.❤
മൂന്ന് വർഷം മുൻപ് സിംഗപ്പൂർ വഴി ഞാൻ ഓസ്ട്രേലിയാക്ക് പറന്നു.
സിംഗപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു വലിയ ഫ്ളൈയിറ്റിൽ ഉദേശം എട്ടു മണിക്കൂർ യാത്ര ഉണ്ട്. വായിക്കുവാൻ രണ്ട് ഇംഗ്ലിഷ് പുസ്തകം കൈയ്യിൽ എടുത്തു. എനിക്ക് സൈഡ് സീറ്റ് ലഭിച്ചു. ഒപ്പം രണ്ട് വെള്ളക്കാരാണ്.
രണ്ടു പേരും ഇന്ത്യ സന്ദർശിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങുന്നു.
കുറെ വായിച്ച ശേഷം ഞാൻ അവരെ ശ്രദ്ധിച്ചു. അവർ ഒന്നു പുഞ്ചിരിച്ചു.
ഹായ് ഞാൻ സ്വയം പരിചയപ്പെടുത്തി.☺
അവർ ഇരുവരും അധ്യാപക വൃത്തി ചെയ്യുന്നു. അവധി ആഘോഷിക്കാൻ ഇന്ത്യയിൽ വന്നതാണ്.❤
ഞാൻ ചോദിച്ചു.☺
നിങ്ങൾക്കു് ഇന്ത്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്ത്?☺
അവരുടെ മുഖം തെളിഞ്ഞു.❤
Your religious Culture?☺
എൻ്റെ മുഖം വാടി.☺☺☺☺
നമ്മുടെ പള്ളി പെരുനാളും അമ്പലഘോഷയാത്രയും എന്തു മേന്മയാണ് ഉള്ളത്?
അവർ പ്രകടമായ മതവിശ്വാസികൾ അല്ല. ഉള്ളിൽ ഉണ്ട് താനും.☺☺
എന്നാൽ കേരളത്തിലെ അമ്പലങ്ങളിൽ നടക്കുന്ന കൂത്തും, കൂടിയാട്ടവും
പുറത്തേക്ക് തുറന്നു വെച്ച മൈക്കും, വിവിധ മത, വർഗ്ഗങ്ങളിൽപ്പെട്ട എല്ലാവരും, അത് ഒരു അല സോരമായി കാണാനെ, ഒന്നിച്ച് ഭക്ഷണം കഴിച്ച്, കച്ചവടം നടത്തി ആഘോഷിക്കുന്നതു കണ്ടപ്പോർ
തികച്ചും മതന☺ിരപേക്ഷ രാജ്യമായ ഓസ്ട്രേലിയക്കാർക്ക് ഇത് അത്ഭുതമായി തോന്നി.
പിന്നെ ഞാൻ ചോദിച്ചു.✨
ഏറ്റവും മോശമായ കാര്യം?☺☺☺
അവർ നെഗറ്റീവ് ഒന്നും പറയില്ല.ഞാൻ നിർബന്ധിച്ചപ്പോൾ പറഞ്ഞു.
നല്ല റോഡുകൾ ഉണ്ടാകണം.
നിങ്ങൾ നിങ്ങളുടെ അമ്പലങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും, ആഘോഷങ്ങളും
നന്നായി നടത്തി സൗകര്യം ക്രമപ്പെടുത്തിയാൻ ടൂറിസത്തിലൂടെ ലോകത്തെ
ഒന്നാമത്തെ രാജ്യമാകും.☺
നിങ്ങളുടെ കുടുംബ ബന്ധങ്ങൾ അത്ഭുതപ്പെടുത്തുന്നു.❤❤
വിഭാഗീയതയും.പ്രത്യേക മതത്തിൻ്റെ ഭക്ഷണത്തിന് പൊതുസ്ഥലത്ത് പ്രാധാന്യം കൊടുക്കുന്നതും, അതിന് വിരുദ്ധ ബോർഡു വെക്കുന്നതും
ഈ സമൂഹത്തിൻ്റെ കൈ എത്താവുന്ന പിടിയിലെത്തിയ വളർച്ച
മുരടിപ്പിക്കുവാനേ സഹായിക്കുക ഉള്ളു.☺☺☺☺☺
.
No comments