Latest Posts

 ഞങ്ങൾക്ക് ഇപ്പോൾ എന്നും മധുവിധുവാണ്.

ഇതാണ് എൻ്റെ വിജയത്തിൻ്റെ താക്കോൽ☕☕☕☕


മണവത്തച്ചൻ.✨✨


തെറ്റിദ്ധരിക്കണ്ടതില്ല.

 ഇതിലെ പങ്കാളികൾ ഞാനും എൻ്റെ ശരീരവുമാണ്.


പുള്ളിക്കാരിയെ  അത്രയധികം ശ്രദ്ധിക്കാൻ എൻ്റെ തിരക്കുപിടിച്ച ജീവിതത്തിൽ സാധിച്ചിരുന്നില്ല. .

പൗലോസ് ശ്ലീഹാ എഴുതി "പുരുഷന്മാരെ നിങ്ങൾ സ്വന്ത ശരീരത്തെ സ്നേഹിക്കുന്നതു പോലെ നിങ്ങൾ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുവിൻ ."


അക്കാലത്ത് ശരീരത്തെ ശരിയായ വിധത്തിൽ സ്നേഹിക്കുന്ന ആളുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ലേ?


 ഞാൻ എൻ്റെ ശരിരത്തിന് കൃത്യസമയത്ത് ആഹാരമോ, വെള്ളമോ, പോഷണ മോ, ശരീരത്തിൻ്റെ എല്ലാ ഭാഗത്തും ഓക്സിജൻ എത്തും വിധം വ്യായാമ മോ പണ്ട് ചെയ്തിരുന്നില്ല. 

എൻ്റെ ശരീരമെന്ന അവൾ എന്നോടു പിണങ്ങി, അവൾ കരഞ്ഞു. 


പല അപകടസൂചനകളും തന്നു. എന്നെ രക്ഷിക്കൂ, രക്ഷിക്കൂ എന്നു പറയുന്ന അപകടസൂചനകളാണ്, തലവേദന, ഗ്യാസ്, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ.☺☺☺☺☺


ഞാൻ അവളെ കൂട്ടി പല തര ഡോക്ടറന്മാരെ  കാണിച്ചു. 

അവർ അവളെ വേറൊരു ലോകം പരിചയപ്പെടുത്താൻ ശ്രമിച്ചു.


 എൻ്റെ ശരീരം ഇഷ്ടപ്പെടാത്ത മറ്റൊരു ലോകം.


എനിക്കു വേണ്ടെങ്കിൽ ഞാൻ അവളെ അവർക്കു വിൽക്കണം.


അവൾ പറഞ്ഞു "മനുഷ്യാ നി എന്നെ ഒന്നു കരുതുക, സ്നേഹിക്കുക.

എന്നിട്ട് ഞാൻ ശരിയാകുന്നില്ലെങ്കിൽ അവരുടെ സഹായം തേടിയാൽ പോരെ.?"


ഞാനും അവളും തമ്മിൽ ഉടമ്പടി ചെയ്തു.☕☕☕☕☕☕


കൃത്യസമയത്ത് ഉറക്കം. 

പുലരും മുൻപേ ഉണർച്ച.

പ്രാർത്ഥനകൾ, വി.കുർബ്ബാനാ സംസർഗ്ഗം

കൃത്യസമയത് വയറിനു ചേരുന്ന വിഷമില്ലാത്ത ആഹാരം, 

അല്പം വിഷം ഒക്കെ അവൾ

പരിഹരിക്കും

ശുദ്ധമായ ജലം , 

 ശരിയായ ജല പാനം , വിസർജ്ജ്യം.


ശരി ര ത്തൻ്റെ തല മുതൽ നഖം  വരെ പോഷണവും ചൂടും എത്തുന്ന വ്യായാമം.


അവൾക്ക് ഒരു കാര്യം നിർബന്ധമാണ് എൻ്റെ മനസ്സ് അവളെ കരുതാതെ

ബലാൽസംഗം ചെയ്യരുത്. ☕☕☕☕☕☕


അതായത് ഉത്കണ്ഠ, വ്യസനം, ഒരേ കാര്യം തന്നെ ചിന്തിക്കുക. ഇങ്ങനെ പലതും അവൾക്കു് കഠിന വിരോധമാണ്. ബലാൽസംഗമാണ്.


അവൾ തരുന്ന അപകടസൂചനയാണ് കുടവയർ.

വിളർച്ച, ഇവയൊക്കെ. ഇതു കാണുമ്പോൾ തന്നെ നമ്മൾ പരിഹരിക്കണം.


കുളി, എണ്ണ തേപ്പ് ഇവ അവൾക്ക് ഏറ്റവും ഇഷ്ടമാണ്.

തലോടൽ എന്ന സ്പർശമാണ് സ്നേഹം.


വൃത്തി ശൂന്യമായി നഖം മുതൽ തലമുടി വരെ ഒരിടവും കാണുന്നത്

അവൾക്ക് വെറുപ്പാണ്.

കൃതൃമ ആഹാരം പോലെ കൃതൃമ കോസ്മറ്റിക്കുകളും അവൾക്ക് ഇഷ്ടമല്ല.


മനസ്സ് നിർബന്ധിച്ച്  നിങ്ങൾ ചെയ്യുന്നതാണ്. താമസിക്കാതെ അലർജിയായിട്ട്

അവൾ പ്രതികരിക്കും.☺☺☺☺☺☺


സന്മാർഗ്ഗമാണ് അവൾക്കു് ഇഷ്ടം. 

ഇഷ്ടമില്ലാത്തവരെ, പോസിറ്റീവ് എനർജി

കൊടുക്കാത്തവർ, അതായത്, ധിക്കാരികൾ, പര ദുഷകർ വഞ്ചകർ

ഇവരുടെ സാമീപ്യം പോലും അവളിൽ വിരുദ്ധമായ എൻസൈമുകൾ സൃഷ്ടിക്കും.


എൻ്റെ ശരീരം എന്നോട് മൗനമായി സംസാരിക്കും. 

അവൾ പറയുന്നത് ഞാൻ കേൾക്കും. ഞാൻ പറയുന്നത് അവൾ അനുസരിക്കും .

പണ്ട് ഞങ്ങൾ തമ്മിൽ നല്ല സ്വരച്ചേർച്ചയില്ലായിരുന്നു.


 ഇന്ന് ഞങ്ങൾ തമ്മിൽ എന്നും മധുവിധുവിലാണ്, 

അതായത് ഞാനും എൻ്റെ ശരീരവും. അതാണ് എൻ്റെ വിജയത്തിൻ്റെ താക്കോൽ.

ജനത്തിൽ എൻ്റെ അമ്മയുടെ ഉദരത്തിൽ വെച്ച് ഞങ്ങൾ വിവാഹം കഴിച്ചു.


ഞാനും എൻ്റെ ശരീരവും. എൻ്റെ അപ്പനും, അമ്മയും ദൈവവും മാത്രമായിരുന്നു

അക്കാര്യം അറിഞ്ഞത്. ☕☕☕☕

പിന്നെ ഞാൻ ജനിച്ചപ്പോൾ നിങ്ങൾ എന്നെ കണ്ടു.☕


ഇനി മരണം വരെ ഞങ്ങൾ ഒന്നായി, ഒരുമയോടെ ജീവിക്കും.✨


പ്രിയ വായനക്കാരേ


താങ്കൾ താങ്കളുടെ ശരീരത്തോടു സംസാരിക്കുക.


അതിനെ സ്നേഹിക്കുക. 


അത് തരുന്ന സൂചനകൾ അവഗണിക്കാതിരിക്കുക.


പാവം അത് താങ്കളെ ചുമക്കുന്നില്ലേ?


ജീവിത ശൈലി രോഗങ്ങൾ ഒന്നും രോഗമല്ല .

താങ്കളുടെ ശരീരം, താങ്കൾ കൊണ്ടെത്തിച്ച അവസ്ഥ മാത്രമാണ്.


ശരീരത്തെ രക്ഷിക്കാൻ താങ്കൾക്കു മാത്രമെ കഴിയുകയുള്ളു.


ഡോക്ടറെ സൂക്ഷിച്ച് ആവശ്യത്തിനു മാത്രം ഇടപെടുത്തുക.


അവർ സൃഷ്ടിക്കുന്നത് മരുന്നിൻ്റെയും, വൈദ്യശാസ്ത്രത്തിൻ്റെയും മറ്റൊരു ലോകമാണ്. അതിന് അതിൻ്റെതായ ഒരു മാർക്കറ്റ് ഉണ്ട്.☺☺☺☺


നിങ്ങൾക്ക് ഒരു പേഴ്സണൺ ഡോക്ടർ സുഹൃത്തായിട്ട് ഉണ്ടാകുന്നത് നല്ലതാണ്


ശരീരം തന്ന ദൈവത്തോട് ചോദിക്കുക.. 


യഥാർത്ഥ പ്രതിവിധി അവിടെ ഉണ്ട്.


അവിടെയും  ഇടനിലക്കാർ ഉണ്ട്. 

സൂക്ഷിക്കണം

അതും ഇന്ന് ഒരു മാർക്കറ്റാണ്.☺☺☺


നിങ്ങളും നിങ്ങളുടെ ഭാര്യയുമായി അത്ര രസത്തിലല്ല അല്ലേ?

അവൾക്കു നിങ്ങളോടും ശരിയല്ലേ?


കാരണം ഇതു തന്നെ.

നിങ്ങളുടെ രണ്ടു പേരുടെയും സ്വന്ത ശരീരവും മനസ്സും തമ്മിൽ ചേർന്നെങ്കിൽ മാത്രമെ

നിങ്ങൾ തമ്മിൽ  തമ്മിൽ ചേരുകയുള്ളു.


നിങ്ങൾ വൻ കാര്യങ്ങൾ പുറത്ത് തേടുന്നു.


പദവി, ഉദ്യോഗം, പണം മുതലായവ.☺☺☺


നിങ്ങൾ നിങ്ങളെ തേടുന്നില്ല.

നിങ്ങൾ മേലുദ്യോഗസ്ഥനുമായി വഴക്കിടുന്നു.


ശരിയാണ് അയാളിലും നിങ്ങളുടെ അവസ്ഥ തന്നെ.

നിങ്ങൾ നിങ്ങളെ ശരിയാക്കിയാൽ

കാര്യം നിസ്സാരമാണ്.


നിങ്ങൾക്കു നിങ്ങളുടെ വിഷയാസക്തി നിയന്ത്രിക്കാൻ പറ്റുന്നില്ല.


അത് നിങ്ങളുടെ ശരീരത്തിൻ്റെ കുഴപ്പമല്ല.☺☺☺


ശരീരം ശുഷ്കിച്ച് പ്രത്യുല്പാദന അവയവം  ചുരുണ്ടു പോയാലും

ഈ ആസക്തി നിങ്ങളെ പിടികൂടുന്നത് എന്തുകൊണ്ട് .?

അപ്പോൾ ശരീരത്തിൻ്റെ പ്രശ്നമല്ല.

നിങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന സ്മരണങ്ങളും, പ്രതിബിംബങ്ങളുമാണ്.

ആ ഫയൽ ഡിലേറ്റ് ചെയ്തു കളയുക. പ്രശ്നം തീരും.

മനസ്സ് വല്ലാത്ത ഒരു പ്രപഞ്ചമാണ്.

നന്മയെക്കാൾ തിന്മ ഒളിപ്പിച്ചു വെച്ച ഒരു ലോകം.

പുണ്യവാന്മാർ പോലും അവ അവരുടെ മനസ്സിൻ്റെ അഗാധ തട്ടിലേക്ക് അവ

പൂഴ്ത്തി വെക്കുന്നു എന്നു മാത്രം.

ചിലപ്പോൾ പിടി വിട്ടാൽ അവരിലും അത് പുറത്തുചാടും.


"നീതിമാൻ ആരും ഇല്ല ഒരുത്തൻ പോലും ഇല്ല "☕☕☕


എന്ന വചനത്തിൻ്റെ സാരാംശവും ഇതുതന്നെ അല്ലേ?


അതുകൊണ്ടാണോ എന്നു ഞാൻ സംശയിക്കുന്നു


അന്ത്യോഖ്യൻ പിതാക്കന്മാർ രചിച്ച സിറിയക്ക് ഓർത്തഡോക്സ് യാമപ്രാർത്ഥനകളിലും, ആരാധനകളിലും

51-)0. സങ്കീർത്തനം "ദൈവമേ നിൻ്റെ കൃപ പോലെ എന്നോടു കരുണ ചെയ്യണമേ

എന്ന് പ്രാർത്ഥിച്ച് ആരംഭിക്കുക.


ഇത് യാമപ്രാർത്ഥനകളിലും, പട്ടംകൊട ശുശ്രുഷയിലും, പള്ളി കൂദാശയിലും

വിവാഹ കൂദാശയിലും എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.


ഈ സഭയിൽ നിന്ന് ഇതു ചൊല്ലാൻ കഴിയുന്നത്

ഭാഗ്യമായി ഞാൻ കരുതുന്നു.☺☺☺☺☺☺

No comments