Latest Posts

 ഞാൻ കർത്താവിനോട് ചോദിച്ചു., അവിടുന്ന് ഉത്തരം തന്നു.❤


മണവത്തച്ചൻ.❄❤❤❤


ഞാൻ കർത്താവിനോട് ചോദിച്ചു☺

"കർത്താവേ അങ്ങയെപ്പറ്റി എന്തിനു നാല് സുവിശേഷങ്ങൾ എഴുതപ്പെട്ടു. അത് ഒറ്റ സുവിശേഷം മാത്രം മതിയായിരുന്നുവോ?'✅

എന്തുകൊണ്ട് എങ്കിൽ പിന്നെ മൂന്ന് ആയില്ല? നാല് ആകുകയും ചെയ്തു. 


പണ്ഡിതർ ദീർഘദർശനങ്ങളെ അടിസ്ഥാനമാക്കി പല മുഖങ്ങളും അതിന് വ്യാഖ്യാനമായി പറയുന്നുണ്ട്. 


എങ്കിലും ഈ പാവങ്ങൾക്കു് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരാമോ?.☺

അങ്ങയുടെ പ്രേക്ഷിത കാലത്ത് പറഞ്ഞു തന്നതു പോലെ?"☺


കർത്താവ് പ്രസന്നവദനനായി പറഞ്ഞു തന്നു.❤❤❤


"നാല് ദിക്കുകളിൽ നിന്നല്ലേ നിങ്ങൾ സകലതും കാണുക.☝️✨


നാല് പേർ എന്റെ ജീവിതവും പ്രവർത്തികളും നാല് തരത്തിൽ എഴുതി. നിങ്ങൾ വ്യത്യാസം എന്തെങ്കിലും കണ്ടോ?"


"ഇല്ല " കർത്താവേ✨➡


"എങ്കിലും അതിൽ മനുഷ്യരുടെ സ്വഭാവികമായ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. "☺


ശരിയാണ്‌ കർത്താവേ. ഒരിടത്ത് സെബദി പുത്രന്മാരുടെ അമ്മ അവരെ അവിടുത്തെ ഇടത്തും വലത്തും സ്വർഗ്ഗരാജ്യത്തിൽ ഇരുത്തുവാൻ അപേക്ഷിച്ചു.


 എന്നു വായിക്കുന്നു. മറ്റൊരാൾ സെബദി പുത്രന്മാർ ആവശ്യപ്പെട്ടു എന്നു കാണുന്നു.☺


നാല് സുവിശേഷങ്ങളുടെയും മൂല്യങ്ങളും, സന്ദേശങ്ങളും ഒന്നു തന്നെ. ❤


നിങ്ങൾ ആ മൂല്യങ്ങളിൽ ജീവിക്കുക മാത്രം ചെയ്യുക. നാല് ദിക്കുകളിൽ നാല് പേർ മാത്രമല്ല ഓരോ ദിക്കിനെയും വീണ്ടും മൂന്നായി വിഭജിച്ച്, നാല് ദിക്കുകൾക്ക് 12 ശ്ലീഹന്മാർ എന്നെ പറ്റി ഒരു പോലെ സാക്ഷ്യം തന്നു. ☺


അവരിൽ ഒരാൾ പിഴച്ചപ്പോൾ മറ്റൊരാളെ അവനു പകരം എന്റെ ഉയർപ്പിനു ശേഷം നിയമിക്കപ്പെട്ടു. ☺

ഒരാൾ പിഴച്ചു എങ്കിൽ ഒരാൾ ഒഴികെ പതിനൊന്നു പേരും ഈ സത്യത്തിനു വേണ്ടി കൊല്ലപ്പെട്ടു.☺

ആ ഒരാൾ

ജീവിച്ചിരുന്നു അഗ്നിശുദ്ധി വരുത്തി കാലാവസാനം വരെയുള്ള മനുഷ്യർക്ക് ഗ്രഹിക്കുവാൻ കഴിവില്ലാത്ത സകല കാര്യങ്ങളും പ്രതീകങ്ങളിലൂടെ, ലോകത്തിനു വെളിപാട് പുസ്തകത്തിലൂടെ തന്നു. ☺


ഞങ്ങൾ ഇത് വിശ്വസിക്കുന്നു.✅


കർത്താവായ യേശുവേ വേഗം വരണമേ.


വലിയ നോമ്പ് ആശംസകൾ❤

No comments