Latest Posts

 ആയുർവേദ ഗുളിക അരയ്ക്കുന്ന പാത്രവും മനസമാധാനവും തമ്മിൽ

എന്തു ബന്ധം അല്ലേ?☺✅


മണവത്തച്ചൻ❤


ഉണ്ടടോ, ബന്ധം ഉണ്ട്.✅


നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും,

നമ്മുടെ ഭവനങ്ങളിൽ ഇങ്ങനെ ഒരു പാത്രവും ഒപ്പം

ഒരു ഉരകല്ലും ഉണ്ടായിരുന്നു.


കടുകട്ടിയായി ഉണക്കിയ ആയുർവേദ ഗുളിക കഷായത്തിൽ ചാലിച്ച്

അരക്കാനുള്ള പാത്രമാണ്.


പാത്രത്തിൽ ഇട്ട് വെറുതെ തട്ടിയാൽ ഇവൻ അടുത്ത പറമ്പിലേക്ക് പോലും

ചാടിപ്പോകും .


നിശ്ചിത അളവ് കഷായം ഇറ്റിച്ച് വീഴിച്ച് ക്ഷമയോടെ അരച്ചാൽ

അരമണിക്കൂർ കൊണ്ട് കഷായവും വെള്ളവും, ഗുളികയും ചാലിച്ച ഔഷധം

റെഡിയായി.


ഇക്കാലത്ത് ഒരു പണിയും ഇല്ലെങ്കിലും ആർക്ക് എങ്കിലും അരമണിക്കൂർ ക്ഷമയോടെ കഷായ ഗുളിക അരക്കുവാൻ പറ്റുമോ?


അതിന് ആളിനെ കിട്ടുമോ?☺


രോഗി ഗുളിക വായിലിട്ട് ചവച്ച് പൊട്ടിച്ച് കഷായം വിഴുങ്ങി

ഇത്രയും ഫലം ഒക്കെ മതി എന്നു പറയും.☺

എന്താണ് കാരണം.?☺


ആർക്കും, ആസ്വദിച്ച് ആ ഗുളിക അരച്ച് ,ഇരിക്കാൻ സമയമുണ്ടെങ്കിലും

ക്ഷമ ഇല്ല.☺


ചെറുപ്പക്കാർക്കു് ഒട്ടും ഇല്ല .☺


വൃദ്ധർക്ക് അശേഷമില്ല.☺


എന്താണ് കാരണം?


തിരക്കാണോ?


ഒരു തിരക്കും ഇല്ലന്നേ!


പക്ഷേ പറ്റുന്നില്ല.


ഇവിടെയാണ് മനസമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ഗുട്ടൻസ് സ്ഥിതി ചെയ്യുന്നത്.


ഇക്കാലത്തെ മനുഷ്യരുടെ ബുദ്ധിയും, മനസ്സും എടുക്കുന്ന ജോലിയുടെ

തീവ്രത, അഥവാ സാന്ദ്രത  പഴയ മനുഷ്യരെക്കാൾ പത്ത് ഇരട്ടി എങ്കിലുമാണ്.

ഇതിന് ഒരു പ്രത്യേക ഇൻഡക്സ് ഉണ്ട്.


ഒരു ദിവസം പ്രഭാതം മുതൽ രാത്രി ശയ്യയിൽ എത്തുംവരെ ഒരാൾ ഓടി എത്തുന്ന സ്ഥലങ്ങൾ

ഏർപ്പെടുന്ന ജോലികൾ, അതിൻ്റെ മാനസികപിരിമുറുക്കം, വിശ്രമം ഇല്ലായ്മ.

സമയത്ത് വെള്ളവും ആഹാരവും ശരീരത്തിൽ എത്താതിരിക്കുക,

ഒരേ സമയം മനസ്സും ബുദ്ധിയും വിശ്രമമില്ലാതെ വ്യത്യസ്ഥ കാര്യങ്ങൾ ചെയ്യുക.

ഇവ നിത്യവും അനേക വർഷം ശീലമാകുമ്പോൾ ഇത് അയാളുടെ ജീവിതചര്യയായി മാറി.☺


നമ്മൾ അയാളെ തിരക്കുള്ള മനുഷ്യൻ എന്നു പറയും.☺


അകാലനര, മറക്കാൻ ഡൈ,

ശോഷിച്ച കാലുകൾ മറക്കുവാൻ തേച്ച് വടി പോലെ ആക്കിയ പാൻ്റ്സ്, അല്ലെങ്കിൽ ഖദർ മുണ്ട്. ,ഇതൊക്കെ ഇതിൻ്റെ പ്രതിഫലനമാണ്.


സത്യത്തിൽ ഇത് ആർക്കോ ലാഭമുണ്ടാക്കാൻ ഓടി ചതഞ്ഞ പാട്ട വണ്ടിയാണ്

ഇനി അത് പൊളിച്ചു കളയണം. അത്ര വിലയേ ഉള്ളു.☺


പല മനുഷ്യരുടെയും ജീവിതം ഇന്ന് ഇങ്ങനെയാണ്.


കുറെ ഏറെ അസുഖങ്ങളും, അതിന് ഒരു സഞ്ചി നിറയെ ഗുളികകളും

പഴയ ജീവിതത്തിൻ്റെ ബാക്കിപത്രമായ ☺അക്ഷമതയും☺ മിച്ചം.


ഇയാൾ വെറുതെ കുത്തി ഇരുന്നാലും ആ ഗുളിക അരക്കുമോ.?


നിങ്ങൾ പറയുക.


വാൽക്കഷണം☺☺☺☺☺☺☺☺


നിങ്ങൾ ആസ്വദിച്ച് ചെയ്യുന്ന ജോലി മാത്രം ചെയ്യുക.☺


നിങ്ങൾക്ക് വേണ്ടി ജീവിക്കുക☺


നിങ്ങൾ നന്നായി ജീവിച്ച് മക്കൾക്ക്, മറ്റുള്ളവർക്കു് നന്മ വരട്ടെ☺


മക്കൾക്കു വേണ്ടി ജിവിച്ച് നിങ്ങളെ നശിപ്പിക്കാതിരിക്കുക.☺

No comments